Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരിയെ ശല്യം ചെയ്തത് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊന്നു; സംഭവം ഡൽഹിയിൽ

text_fields
bookmark_border
കുത്തേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ തയാറാകാതെ സമീപവാസികൾ
cctv delhi stabbing 09o8786
cancel

ന്യൂഡൽഹി: സഹോദരിയെ ശല്യംചെയ്യുന്നത് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊന്നു. ഡൽഹി പട്ടേൽ നഗർ മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഐ.ടി.ഐ വിദ്യാർഥിയായ മനോജ് നേഗി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ കുത്തേറ്റ് വീഴുന്നതിന്‍റെയും ആളുകൾ സഹായിക്കാതെ മാറുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് മനോജ് നേഗിക്ക് കുത്തേറ്റത്. വയറ്റിൽ കുത്തേറ്റ നിലയിൽ നിലത്തുകിടക്കുന്ന യുവാവ് സഹായത്തിന് അഭ്യർഥിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ ആരും സഹായിക്കാൻ തയാറായി വരുന്നില്ല.

കുത്തേറ്റ നിലയിൽ സമീപത്തെ ഒരു കടയിലേക്ക് ചെന്ന് നേഗി സഹായം ചോദിക്കുന്നുണ്ടെങ്കിലും കടക്കാരൻ ചെവികൊള്ളുന്നില്ല. പിന്നീട് ഒരു വീടിന്‍റെ ഗേറ്റിന് മുന്നിൽ വീഴുന്ന ഇയാളെ വീട്ടുകാർ വന്ന് നോക്കുന്നുണ്ടെങ്കിലും ഇവരും ആശുപത്രിയിലെത്തിക്കാൻ തയാറായില്ല.

പ്രായപൂർത്തിയാകാത്ത രണ്ട് പേരാണ് ഇയാളെ കുത്തിയത്. നേരത്തെ, സഹോദരിയെ ശല്യംചെയ്തതിന് കൊല്ലപ്പെട്ട നേഗി ഇവരെ ചോദ്യംചെയ്തിരുന്നു. പ്രതികളെ പിടികൂടിയതായി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth stabbed to death for resisting eve-teasing of his sister in Delhi
Next Story