യുവാവ് കുത്തേറ്റ് മരിച്ച സംഭവം: രണ്ടാംപ്രതി പിടിയില്‍
text_fieldsഅമ്പലപ്പുഴ: ക്ഷേത്ര മൈതാനിയിലുണ്ടായ വാക്കുതർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടാംപ്രതി അറസ്റ്റില്‍. കളർകോട് പരബ്രഹ്മം വീട്ടിൽ അഭിജിത്തിനെയാണ് (21) പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി ആലപ്പുഴ പാലസ് വാർഡ് മുക്കവലക്കൽ നെടുചിറയിൽ ശ്രീജിത്ത് റിമാൻഡിലാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാൻ പൊലീസ് അടുത്തദിവസം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.
പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ തട്ടാന്തറ വീട്ടിൽ സലിംകുമാറിന്റെ മകൻ അതുലാണ് (26) കൊല്ലപ്പെട്ടത്. അതുലിനോടൊപ്പം ഉണ്ടായിരുന്ന തട്ടാന്ചിറ തച്ചുംതറ മധുവിന്റെ മകന് രാഹുലിനും(26) തലക്ക് പരിക്കേറ്റിരുന്നു.

