Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനക്കേസില്‍ യുവാവ് റിമാന്‍ഡില്‍

text_fields
bookmark_border
arrest
cancel

കൊണ്ടോട്ടി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് റിമാന്‍ഡില്‍. മാറഞ്ചേരി സ്വദേശി എം.കെ റിയാസിനെയാണ് (42) നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കൊണ്ടോട്ടി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. എസ്.ഐ കെ. നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

2018 മുതലാണ് പരാതിക്കാരിയുമായി വിദേശത്ത് റിയാസ് അടുപ്പത്തിലാകുന്നതെന്ന് പരാതിയില്‍ പറയുന്നു. അക്കാലം മുതല്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും പിന്നീട് നാട്ടിലെത്തിയപ്പോള്‍ പ്രതി വിവാഹവാഗ്ദാനം നല്‍കി വീണ്ടും പീഡിപ്പിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്.

ശാരീരികബന്ധത്തിന്റെ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയശേഷം വിവാഹത്തില്‍നിന്ന് പിന്മാറിയെന്നും യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.പിന്നീട് അകന്ന് കഴിയുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും റിയാസ് നേരത്തെ പകര്‍ത്തിയ നഗ്‌നചിത്രങ്ങള്‍ കാണിച്ച് വീണ്ടും പീഡനത്തിന് ഇരയാക്കി. ഒടുവിലാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth remanded in molestation case
Next Story