Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയെ മർദിച്ചത് ചോദ്യം ചെയ്തവർക്ക് നേരെ അതിക്രമം; യുവമോർച്ച നേതാവ് രാഹുൽ അറസ്റ്റിൽ

text_fields
bookmark_border
അമ്മയെ മർദിച്ചത് ചോദ്യം ചെയ്തവർക്ക് നേരെ അതിക്രമം; യുവമോർച്ച നേതാവ് രാഹുൽ അറസ്റ്റിൽ
cancel

കൊല്ലം: ഓടനാവട്ടത്ത് അമ്മയെ മർദിച്ച യുവാവിനെ ചോദ്യം ചെയ്തതിന് അയൽവാസിക്ക് ക്രൂരമർദനം. മണികണ്ഠേശ്വരം പടിഞ്ഞാറെവിള വീട്ടിൽ രാഹുൽ ആണ് അയൽവാസി ബിനുവിനെ ക്രൂരമായി മർദിച്ചത്. തലക്ക് പരിക്കേറ്റ ബിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രാഹുൽ യുവമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയാണ്.

രാഹുൽ അമ്മയുമായി വഴക്കിടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാഹുലിന്റെ അമ്മയുടെ നിലവിളി കേട്ടാണ് ബിനു, രാഹുലിന്റെ വീട്ടിലെത്തുന്നത്. മർദനത്തിന്റെ ദൃശ്യങ്ങൾ ബിനു മൊബൈൽ ഫോണിൽ പകർത്തി. ഇതിൽ പ്രകോപിതനായ രാഹുൽ ബിനുവിനെ മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ബിനുവിന്റെ മകൻ വിജിത്ത് രാഹുലിന്റെ വീട്ടിലെത്തിയെങ്കിലും രാഹുൽ അവിടെ ഉണ്ടായിരുന്നില്ല.

പിതാവിനെ മർദിച്ചതിൽ പ്രകോപിതനായ വിജിത്ത്, രാഹുലിന്റെ വീടും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനവും ആക്രമിച്ചു. വീട്ടിൽ തിരിച്ചെത്തിയ രാഹുൽ ഈ സംഭവമറിഞ്ഞതോടെ വിജിത്തിനെ മർദിച്ചു. വിജിത്തിന്റെ തലക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വിജിത്തിന്റെ പരാതിയിൽ പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തു. സംഘർഷമുണ്ടാക്കിയതിന് വിജിത്തും അറസ്റ്റിലായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth Morcha Leader Rahul Arrested for Assaulting Questioners
Next Story