യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് പിടിച്ചുപറി: പ്രതികൾ പിടിയിൽ
text_fieldsമുഹമ്മദ് ഷക്കീൽ, അഗീഷ്,അഭിരാം
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് പണവും ആഭരണങ്ങളും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. നല്ലളം കൊളത്തറ സ്വദേശി മുഹമ്മദ് ഷക്കീൽ (30), കുന്ദമംഗലം സ്വദേശി അഗീഷ് (31), ബേപ്പൂർ സ്വദേശി അഭിരാം എന്ന ലൂക്ക (24) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ നാലിനാണ് കേസിനാസ്പദ സംഭവം.
അന്ന് വൈകീട്ട് മാങ്കാവ് സ്വദേശിയായ വിഷ്ണു കാറിൽ യാത്ര ചെയ്യുന്നതിനിടെ പുതിയപാലത്ത് വെച്ച് പരിചയക്കാരായ പ്രതികൾ കൈകാണിച്ച് വണ്ടിയിൽ കയറുകയും ബലമായി ചാവി പിടിച്ചു വാങ്ങി വണ്ടി ഓടിച്ചു കോഴിക്കോട് ബീച്ച് ഭാഗത്തുള്ള മുറിയിൽ എത്തിച്ച ശേഷം വിഷ്ണുവിനെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും കഴുത്തിൽ കത്തിവെച്ച് ഫോണും വെള്ളി മോതിരവും വാച്ചും 10,500രൂപ അടങ്ങിയ പേഴ്സും കവർന്നെടുക്കുകയായിരുന്നു.
പ്രതികൾ ഭീഷണിപ്പെടുത്തി ഫോണിലെ ഗൂഗിൾപേ പിൻ നമ്പർ വാങ്ങിച്ചെടുക്കുകയും ചെയ്തു. പരാതിക്കാരനെ കാറിൽ കയറ്റി വീണ്ടും മർദിച്ച ശേഷം പുതിയ പാലത്ത് ഇറക്കി വിട്ട് പ്രതികള്‍ കാറുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരാതിയിലെ വിവരങ്ങളും സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികളെ കുറിച്ച് മനസ്സിലാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

