Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടയിൽനിന്നും 98,000 രൂപ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കിരൺ ഷാജി
കോട്ടയം: മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ തിരുവാൻവണ്ടൂർ കള്ളിശ്ശേരി ഭാഗത്ത് വളയം കണ്ടത്തിൽ വീട്ടിൽ കിരൺ ഷാജിയെയാണ് (19) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കോട്ടപ്പുറം ഭാഗത്തുള്ള ക്വീൻമേരി ഏജൻസിസ് എന്ന കടയിൽനിന്നും മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 98,000 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസിന്‍റെ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ചെങ്ങന്നൂരിൽ നിന്നും പിടികൂടി. കിടങ്ങൂർ എസ്.എച്ച്.ഒ ബിജു കെ.ആർ, എസ്.ഐമാരായ കുര്യൻ മാത്യു, ഗോപകുമാർ എം.ജി, സി.പി.ഒമാരായ സുനിൽകുമാർ, ജോസ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

