യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു; സി.പി.എം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ
text_fieldsആശുപത്രിയിൽ ചികിത്സയിലുള്ള പ്രിൻസ്
കട്ടപ്പന: നഗരസഭ തെരഞ്ഞെടുപ്പിനെ ച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കട്ടപ്പന വട്ടുക്കുന്നേൽപടി പുത്തൻപുരക്കൽ പ്രിൻസിനാണ് തലക്ക് പരിക്കേറ്റത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി വിഷ്ണു വാക്കത്തി ഉപയോഗിച്ച് വെട്ടിയെന്നാണ് പരാതി. പ്രിൻസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. പ്രിൻസ് കട്ടപ്പനയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വട്ടുക്കുന്നേൽപടിയിൽ വിഷ്ണുവിന്റെ സഹോദരനുമായി തർക്കമുണ്ടായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഷ്ണു വാക്കത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് പരാതി. വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി പി.ജെ. ബാബുവിന്റെ മകനാണ് പ്രിൻസ്. അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പനയിൽ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്‍റ് സിജു ചക്കുംമൂട്ടിൽ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

