Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിമാനത്തിൽ...

വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത്​ കോൺഗ്രസ്​ ​പ്രവർത്തകർ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
Youth Congress
cancel
Listen to this Article

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളായ രണ്ട്​ യൂത്ത്​ കോൺഗ്രസ്​ ​പ്രവർത്തകരെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈമാസം 23ന്​ വൈകീട്ട്​ അഞ്ചുവരെയാണ് കസ്റ്റഡി അനുവദിച്ച്​ തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ്​ കോടതി ഉത്തരവിട്ടത്​. കേസിന്‍റെ തുടർനടപടികൾക്കുള്ള അധികാരവും ഈ കോടതിക്ക്​ തന്നെയായിരിക്കുമെന്ന്​ ജഡ്​ജി ബാലകൃഷ്ണൻ പറഞ്ഞു.

കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്യാനും വിമാനത്താവളത്തിലും വിമാനത്തിലും തെളിവെടുപ്പ്​ നടത്താനും ആറു ദിവസം കസ്റ്റഡിയിൽ വേണമെന്നുമാണ്​ പ്രത്യേക സംഘം ആവശ്യപ്പെട്ടത്​. എന്നാൽ, കോടതിയിൽ നിന്ന്​ കിലോമീറ്ററുകൾ മാത്രം ദൂരെയുള്ള വിമാനത്താവളത്തിൽ തെളിവെടുപ്പ്​ നടത്താൻ ആറു ദിവസം ആവശ്യമില്ലെന്ന വാദമാണ്​ പ്രതിഭാഗം ഉന്നയിച്ചത്​.

വിമാനത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസ്​ പരിഗണിക്കേണ്ടത്​ എൻ.ഐ.എ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും നിലവിൽ കേസ്​ പരിഗണിക്കുന്ന കോടതിക്ക്​ അതിനുള്ള അധികാരമില്ലെന്നും പ്രതിഭാഗം വാദിച്ചു. ദേശീയ സുരക്ഷ നിയമത്തിന്‍റെ പരിധിയിലുള്ള കേസാണെങ്കിലും വിമാനത്താവള നിയമങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി ജില്ലയിൽ വേറെ ഇല്ലാത്തതിനാൽ ജില്ല സെഷൻസ്​ കോടതിക്കായിരിക്കും അധികാരമെന്ന്​ ഉത്തരവിൽ പറയുന്നു.

പ്രതികളെ തുടർപരിശോധനക്ക്​ വിധേയമാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന്​ പ്രതിഭാഗം കോടതിയെ അറിയിച്ചു. ഒന്നാം പ്രതി ഫർസിൻ മജീദിനെ ഈ മാസം 17നും രണ്ടാം പ്രതി നവീൻകുമാറിനെ 20നും മെഡിക്കൽ കോളജിലെ സർജറി, ഇ.എൻ.ടി വിഭാഗത്തിൽ കൊണ്ടു പോകണമായിരുന്നു. എന്നാൽ, പൊലീസ്​ വീഴ്ച വരുത്തി. കഴിഞ്ഞ ദിവസം ഇക്കാര്യം കോടതിയെ ധരിപ്പിച്ചെങ്കിലും ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. പ്രതികൾക്ക് നീതി നിഷേധിക്കുകയാണെന്ന്​​ അഭിഭാഷകൻ വാദിച്ചു. ആവശ്യമായ ചികിത്സ നൽകാൻ പ്രോസിക്യൂഷന് കോടതി നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth Congress
News Summary - Youth Congress activists remanded in police custody for two days
Next Story