Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅര ലക്ഷം രൂപയോളം...

അര ലക്ഷം രൂപയോളം വിലവരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
അര ലക്ഷം രൂപയോളം വിലവരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel

മ​ഞ്ചേ​രി: വി​പ​ണി​യി​ൽ അ​ര​ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. മ​ഞ്ചേ​രി കോ​ഴി​ക്കാ​ട്ടു​ക്കു​ന്ന് സ്വ​ദേ​ശി വ​ട​ക്കേ​തൊ​ടി ചി​റ​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ൽ​ഷി​ദാ​ണ് (22) മ​ഞ്ചേ​രി റേ​ഞ്ച് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.മ​ഞ്ചേ​രി ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യി രാ​സ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് മ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ധാ​ന വി​ൽ​പ​ന​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ൽ​ഷി​ദി​നെ മ​ഞ്ചേ​രി കോ​വി​ല​കം കു​ണ്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ക​ല്ല്, പൊ​ടി എ​ന്നീ ഇ​ര​ട്ട​പ്പേ​രു​ക​ളി​ലാ​ണ് രാ​സ​ല​ഹ​രി വി​ത​ര​ണം ചെ​യ്തി​രു​ന്ന​തെ​ന്ന് പ്ര​തി എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞു.

മ​ഞ്ചേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ടി. ഷി​ജു, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ എ​ൻ. അ​ബ്ദു​ൽ വ​ഹാ​ബ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് എം.​പി. മു​ഹ​മ്മ​ദ​ലി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​പി. സാ​ജി​ദ്, ടി. ​ശ്രീ​ജി​ത്ത്, വി. ​സ​ച്ചി​ൻ​ദാ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സ​നീ​റ, എ​ക്സൈ​സ് ഡ്രൈ​വ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsmalappuram
News Summary - Youth caught with MDMA worth half a lakh rupees
Next Story