റെയിൽവേ സ്റ്റേഷനിൽ 13.9 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി അറസ്റ്റിൽ
text_fieldsഎസ്. ശരത്ത്
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ 13.9 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി അറസ്റ്റിൽ. കൊല്ലം താഴുതാല സ്വദേശി എസ്. ശരത്ത് (25) ആണ് പിടിയിലായത്. പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ചും പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പിടിയിലായത്. കൊല്ലം ജില്ലയിൽ ലഹരി വിൽപന നടത്തുന്നവർക്കിടയിലെ മൊത്തവിതരണക്കാരനാണ് ഇയാളെന്ന് ആർ.പി.എഫ് അറിയിച്ചു.
വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്ക് കടക്കുന്നതിനിടെയാണ് പിടിയിലായത്. ട്രെയിൻ മാർഗം ഉള്ള കഞ്ചാവ് കടത്തിനെതിരെയുള്ള പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആർ.പി.എഫ്-എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എക്സൈസ് ഇൻസ്പെക്ടർ എൻ. രാജേഷ്, ആർ.പി.എഫ് എ.എസ്.ഐ എസ്.എം. രവി, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, എക്സൈസ് പ്രിവെന്റീവ് ഓഫിസർ പി.എസ്. സുമേഷ്, സി.ഇ.ഒമാരായ അബ്ദുൽ ബാസിത്, എൻ. രജിത്ത്, നൗഫൽ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

