Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
അനന്ദു മുരുകൻ
പാലാ: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. കിടങ്ങൂർ ഉത്തമേശ്വരം മൂശാരത്ത് വീട്ടിൽ അനന്ദു മുരുകനെ (21) യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വള്ളിച്ചിറ പൈങ്ങുളം പള്ളിയുടെ സമീപത്ത് വച്ച് പൊലീസ് പരിശോധനക്കിടയിൽ കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. പാലാ എസ്.ഐ അഭിലാഷ് എം.ഡി, ഷാജി സെബാസ്റ്റ്യൻ, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, അരുൺ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Next Story

