ചായ ദേഹത്ത് വീണതിന് യുവാക്കള്‍ക്ക് മര്‍ദനം: പ്രതികള്‍ പിടിയില്‍
text_fieldsരാഹുൽ, കിരണ്‍, ജയസൂര്യ, അഭിഷേക്, അനന്തു
തൃപ്പൂണിത്തുറ: ചായ ദേഹത്ത് വീണത് ചോദ്യം ചെയ്തതിലുണ്ടായ വൈരാഗ്യത്തില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍.
കൂരിക്കാട് ആനച്ചാലില്‍ വീട്ടില്‍ കിരണ്‍ (20), പുതിയ റോഡ് തെമ്പ്രാക്കരോട്ട് വീട്ടില്‍ അഭിഷേക് (23), ആനച്ചാലില്‍ വീട്ടില്‍ ജയസൂര്യ(22), ചന്തപ്പറമ്പില്‍ വീട്ടില്‍ രാഹുല്‍(23), ഗാന്ധിനഗര്‍ പുതുക്കുളങ്ങര വീട്ടില്‍ അനന്തു(25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ഉദയംപേരൂരുള്ള രണ്ട് യുവാക്കള്‍ ഇരുമ്പനം വിളക്ക് ജങ്ഷനിലുള്ള കഫേയില്‍ ചായകുടിച്ചിരുന്ന സമയം മറ്റൊരു യുവാവ് പരാതിക്കാരന്റെ ദേഹത്ത് ചായ വീഴ്ത്തുകയും അത് ചോദ്യം ചെയ്യു കയും ചെയ്തിരുന്നു.
ഇതിന്റെ വിരോധത്തില്‍ പിന്നീട് ബൈക്കുകളിലായി പിന്തുടര്ന്ന് എത്തിയ പ്രതികള്‍ യുവാക്കളെ പട്ടിക കഷണവും മറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

