രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsമഹേഷ്, അഖിൽ ബൈജു
കൊച്ചി: രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ. കാക്കനാട് തുതിയൂർ സ്വദേശികളായ ചാത്തൻചിറ വീട്ടിൽ മഹേഷ് (19), പോഴമംഗലത്ത് വീട്ടിൽ അഖിൽ ബൈജു (20) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 2.74 ഗ്രാം രാസലഹരി പൊലീസ് കണ്ടെടുത്തു. നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫും സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാനാണ് പ്രതികൾ മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പൊലീസ് പറഞ്ഞു.

