Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുമളിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsbookmark_border
കുമളി: തമിഴ്നാട്ടിൽനിന്നു കാറിൽ വരുകയായിരുന്ന യുവാക്കളിൽനിന്നു എം.ഡി.എം.എ കണ്ടെത്തി. സംഭവത്തിൽ തിരുവനന്തപുരം ചിറയിൻകീഴ് കിഴിവിലം സമീന മൻസിലിൽ മുൻസിർ (34), കുറക്കട റോഷ്ന മൻസിലിൽ അൽകെയ്സ് (23) എന്നിവരെ അറസ്റ്റ് ചെയ്തു.
വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽനിന്ന് 250 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. പരിശോധനക്ക് പ്രിവന്റിവ് ഓഫിസർമാരായ കെ.എൻ. അനിൽ, പി.എച്ച്. യൂനസ്, ബി. രാജ്കുമാർ, കെ. ഷനേജ് തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

