Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം. ഡി.​എം.​എ​യും...

എം. ഡി.​എം.​എ​യും ​ഹ​ഷീ​ഷുമായി യു​വാ​വ് പിടിയി​ൽ

text_fields
bookmark_border
എം. ഡി.​എം.​എ​യും ​ഹ​ഷീ​ഷുമായി യു​വാ​വ് പിടിയി​ൽ
cancel
camera_alt

പ്ര​തി ഷി​റാ​സ് മൊ​യ്‌​തീ​ൻ 

വ​ട​ക​ര: മ​യ​ക്കു​മ​രു​ന്നു​മാ​യി റെ​യി​ൽ​വേ വ​ട​ക​ര സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു വെ​ച്ച് യു​വാ​വ് അ​റ​സ്​​റ്റി​ൽ. കൊ​യി​ലാ​ണ്ടി മു​ത്താ​മ്പി സ്വ​ദേ​ശി അ​റ​ഫ ഹൗ​സി​ൽ ഷി​റാ​സ് മൊ​യ്‌​തീ​നെ​യാ​ണ്(22) വ​ട​ക​ര എ​സ്. ഐ ​കെ.​കെ. രേ​ഷ്മ​യും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

20 ഗ്രാം ​എം. ഡി.​എം.​എ​യും,1.47 ഗ്രാം ​ഹ​ഷീ​ഷും ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. ട്രെ​യി​ൻ മാ​ർ​ഗം ഗോ​വ​യി​ൽ നി​ന്നും വ​ട​ക​ര എ​ത്തി​യ​പ്പോ​ഴാ​ണ് പൊ​ലീ​സി​‍െൻറ വ​ല​യി​ലാ​യ​ത്. 30,000 രൂ​പ​ക്ക്​ ഗോ​വ​യി​ൽ നി​ന്നും വാ​ങ്ങി​യ മ​യ​ക്കു​മ​രു​ന്നു​ക​ൾ നാ​ട്ടി​ൽ ഒ​രു ല​ക്ഷം രൂ​പ​ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തു​ക​യെ​ന്ന് പ്ര​തി മൊ​ഴി ന​ൽ​കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ഷി​റാ​സ് മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ നേ​ര​ത്തെ എ​ക്സൈ​സി​‍െൻറ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAhashishvadakara
News Summary - youth arrested with MDMA and hashish
Next Story