എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. തൃക്കുന്നപ്പുഴ, പാനൂർ കുടത്തിങ്കൽ പടീറ്റത്തിൽ വീട്ടിൽ അജ്മൽ ഷാജി (22), തൃക്കുന്നപുഴ, ചാത്തങ്കരി പടീറ്റത്തിൽ വീട്ടിൽ ഉനൈസ് (22) എന്നിവരെയാണ് ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷും സംഘവും പിടികൂടിയത്.
9.147 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. പുതുവർഷ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രിവന്റിവ് ഓഫിസർ ഇ.കെ. അനിൽ, എസ്. മധു, പി.ടി. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ റെനീഷ്, ജയദേവ്, ഷെഫീഖ്, ഐ.ബി പ്രിവന്റിവ് ഓഫിസർ അലക്സാണ്ടർ, സൈബർ സെൽ അംഗങ്ങളായ വർഗീസ് പയസ്, ബി. അൻഷാദ് എന്നിവരും എക്സൈസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അമ്പലപ്പുഴ താലൂക്കിലെ മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ 9400069498, 0477 223 0182 നമ്പറിൽ അറിയിക്കാം.

