രണ്ടു കോടിയുടെ ഹാഷിഷുമായി പിടിയിൽ
text_fieldsപാലക്കാട്: രണ്ടു കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി. ആലങ്കോട് കോക്കൂർ സ്വദേശി വിഷ്ണുവാണ് വാളയാർ ചെക്ക്പോസ്റ്റിൽ അറസ്റ്റിലായത്. 1.85 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിൽ ജീവനക്കാരനാണ് ഇയാൾ.
ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിലാണ് ബസിൽനിന്ന് പിടിയിലായത്. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള ബസിൽ തൃശൂരിൽ ഇറങ്ങാനായിരുന്നു പ്രതിയുടെ പദ്ധതി. തൃശൂരിലുള്ള സുഹൃത്തിന് നൽകാൻ വാങ്ങിയെന്നാണ് എക്സൈസിന് നൽകിയ മൊഴി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

