Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹഷീഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
text_fieldsbookmark_border
തലയോലപ്പറമ്പ്: ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. കുലശേഖരമംഗലം സുദർശനാലയത്തിൽ എസ്. രോഹിത് (24), കാസർകോട് നീലേശ്വരം വ്യൂവേഴ്സ് സ്ട്രീറ്റ് ശ്രീദേവി നിലയത്തിൽ പൃഥ്വിരാജ് (25) എന്നിവരാണ് പിടിയിലായത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് മറവൻതുരുത്ത് ചുങ്കം ഭാഗത്ത് വാഹന പരിശോധന നടത്തിയപ്പോഴാണ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് മില്ലിഗ്രാം ഹഷീഷ് ഓയിൽ പിടിച്ചെടുത്തു. മൂന്നാർ അഡ്വഞ്ചർ ടൂറിസം കേന്ദ്രത്തിലാണ് രോഹിത് ജോലി ചെയ്യുന്നത്. പൃഥ്വിരാജ് മംഗലാപുരത്തുനിന്ന് കൊണ്ടുവന്ന ഹഷീഷ് ഓയിൽ രോഹിത്തിനെയുംകൂട്ടി മൂന്നാറിലേക്കു കൊണ്ടുപോകാനായി ശ്രമിക്കുമ്പോഴാണ് പിടിയിലാകുന്നത്.
Next Story

