Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകരിപ്പൂരിൽ 64...

കരിപ്പൂരിൽ 64 ലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
karipur airport 987956
cancel

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും പൊ​ലീ​സി​ന്റെ സ്വ​ർ​ണ​വേ​ട്ട. അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 64 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​നെ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​നി​ന്ന് ക​രി​പ്പൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​നാ​ണ് (34) 1079 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

മി​ശ്രി​ത രൂ​പ​ത്തി​ല്‍ നാ​ല് കാ​പ്‌​സ്യൂ​ളു​ക​ളാ​ക്കി ശ​രീ​ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​ണ് ഇ​യാ​ള്‍ ശ്ര​മി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ അ​ബ്ദു​റ​ഹ്മാ​ന്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന അ​തി​ജീ​വി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം, ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ്വ​ർ​ണ​ക്ക​ട​ത്ത് വി​വ​രം മ​റ​ച്ചു​വെ​ച്ച ഇ​യാ​ളെ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്ന് ന​ട​ത്തി​യ എ​ക്‌​സ് റേ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ശ​രീ​ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച സ്വ​ർ​ണ മി​ശ്രി​ത​മ​ട​ങ്ങി​യ നാ​ല് ക്യാ​പ്‌​സ്യൂ​ളു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണം കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്കു​മെ​ന്നും തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് വി​ശ​ദ റി​പ്പോ​ര്‍ട്ട് ക​സ്റ്റം​സി​ന് ന​ല്‍കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur airportmalappuramgold
News Summary - Youth arrested with gold worth 64 lakhs in Karipur
Next Story