കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsജെറിൻ മാനുവൽ, ജോസഫ് ജിബിൻ ജോൺ
കൊച്ചി: വിൽപനക്കായി കൈവശംവെച്ച കഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിൽ. കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എറണാകുളം നോർത്ത് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
എറണാകുളം വടുതല സ്വദേശി കോളരിക്കൽ വീട്ടിൽ ജെറിൻ മാനുവൽ (31), വടുതല പുഴമംഗലത്ത് വീട്ടിൽ ജോസഫ് ജിബിൻ ജോൺ (27) എന്നിവരാണ് അറസ്റ്റിലായത്. ജെറിൻ മാനുവലിന്റെ വടുതലയിലെ വീട്ടിൽനിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. യോദ്ധാവ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ വിനായകൻ, നോർത്ത് ഇൻസ്പെക്ടർ ബിജുകുമാർ, എസ്.ഐ അഖിൽദേവ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽനിന്ന് 10 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. കേസിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

