വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ
text_fieldsഷാജു
കാളികാവ്: വീട്ടിലും സ്കൂട്ടറിലുമായി വിൽപനക്ക് സൂക്ഷിച്ച 30 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മമ്പാട്ടുമൂല അത്താണിക്കൽ സ്വദേശി കോട്ടയിൽ വീട്ടിൽ ഷാജുവാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഷിജുമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രണ്ടുദിവസമായി ബിവറേജ് ഔട്ട്ലെറ്റ് അവധിയായതിനാൽ കൂടിയ വിലക്ക് വിൽപന നടത്താനായിരുന്നു പരിപാടി. പ്രിവെന്റിവ് ഓഫിസർ പി. അശോക്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി. വിപിൻ, മുഹമ്മദ് അഫ്സൽ, വി. ലിജിൻ, മുഹമ്മദ് ശരീഫ്, സുനീർ, വനിത സിവിൽ എക്സൈസ് ഓഫിസർ എ.കെ. നിമിഷ, ഡ്രൈവർ സവാദ് നാലകത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

