മയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsകൊച്ചി: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി യുവാവ് പിടിയിൽ. മലപ്പുറം പട്ടിക്കാട് റോഡ്, കീഴാറ്റൂർ നമ്പോത്ത് വീട്ടിൽ അൽത്താഫാണ് (26) പിടിയിലായത്. നാർകോട്ടിക്സ് പൊലീസ് അസി. കമീഷണർ കെ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലെ കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എളമക്കര പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇടപ്പള്ളി, ചങ്ങപ്പുഴ ശ്മശാനം റോഡിനു സമീപം വിൽപനക്ക് സൂക്ഷിച്ച 1.65 ഗ്രാം എം.ഡി.എം.എ, 28.7 ഗ്രാം കഞ്ചാവ്, ഇവ തൂക്കുന്നതിന് ഉപയോഗിച്ചിരുന്ന ഇലക്ട്രിക് ത്രാസ് എന്നിവയുമായി പിടിയിലായത്.
എറണാകുളത്ത് ടാക്സി ഡ്രൈവറായി ജോലി നോക്കിയിരുന്ന ഇയാളുടെ മയക്കുമരുന്ന് ഇടപാടുകൾ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

