മുക്കത്ത് കൊക്കെയ്നുമായി യുവാവ് പിടിയിൽ
text_fieldsപിടിയിലായ അൻഫാസ്
മുക്കം: മുക്കത്ത് വീണ്ടും വൻ ലഹരി വേട്ട. 20 ഗ്രാം കൊക്കെയ്നുമായി യുവാവിനെ കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മലപ്പുറം എടവണ്ണ , അയിന്തൂർ സ്വദേശി മണ്ണിൽ കടവൻ അൻഫാസ് (27) ആണ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മുക്കം ടൗണിൽ പിസി ജങ്ഷന് സമീപം റൂറൽ ഡാൻസാഫ് സംഘത്തിന്റെയും മുക്കം പൊലീസിന്റെയും പിടിയിലായത്. ഇയാൾ ലഹരി വിൽപനക്കായി എത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലാവുന്നത്. കൊക്കെയ്ൻ കർണാടകയിൽ നിന്നാണ് ഇയാൾ എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമിന് പതിനായിരം രൂപ വരെ വില വരുന്നതാണ് ഇത്. ഇപ്പോൾ പിടികൂടിയ കൊക്കെയ്ന് രണ്ട് ലക്ഷം രൂപക്ക് മുകളിൽ വില വരും.
അത് കൊണ്ട് തന്നെ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും ചെറുപ്പക്കാരുമാണ് ഇതിന്റെ ഉപയോക്താക്കളെന്നും പൊലീസ് പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലയിലും ഇയാൾ ലഹരി വിൽപന നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ ഇയാളുടെ വീട്ടിൽ മലപ്പുറം പൊലീസ് നടത്തിയ പരിശോധനയിൽ ആറ് ഗ്രാമോളം കൊക്കെയ്നും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

