Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
രാസലഹരിയുമായി യുവാക്കൾ പിടിയിൽ
cancel
camera_alt

അ​ജി​ത്, ബി​പി​ൻ മോ​ഹ​ൻ

കാക്കനാട്: തൃക്കാക്കരയിൽ രാസലഹരിയുമായി രണ്ട് യുവാക്കൾ എക്സൈസ് അറസ്റ്റിൽ. കങ്ങരപ്പടി മില്ലുംപടിക്ക് സമീപം നാണിമൂല വീട്ടിൽ ബിപിൻ മോഹൻ (32), കോട്ടയം കല്ലറ മുണ്ടാർ പുത്തൻപുരക്കൽ വീട്ടിൽ അജിത് (23) എന്നിവരാണ് പിടിയിലായത്. ടെലിഗ്രാം ഗ്രൂപ്പുകൾ വഴി മയക്കുമരുന്ന് വിപണനം നടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണിവർ. ഇവരിൽനിന്ന് ഏഴ് ഗ്രാം രാസലഹരി പിടികൂടി.

കാക്കനാട് ഇടത്താവളമാക്കി വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്ന സംഘത്തെക്കുറിച്ച് നേരത്തേ തന്നെ സിറ്റി മെട്രോ ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു. വ്യത്യസ്ത ആളുകളുടെ പേരിൽ ഓൺലൈൻ മുഖേന ഹോട്ടലുകളിൽ മുറിയെടുത്തായിരുന്നു കച്ചവടം. തൃക്കാക്കര കങ്ങരപ്പടിയിലുള്ള ഒരു ഹോട്ടലിൽ താമസിച്ച് മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണിവർ പിടിയിലായത്.

പരിശോധനയിൽ എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റിവ് ഓഫിസർ എസ്. സുരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റിവ് ഓഫിസർ എൻ.ജി. അജിത്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.ഡി. ടോമി, പി. ദിനോബ്, വനിത സിവിൽ എക്സൈസ് ഓഫിസർ പി. അനിമോൾ എന്നിവർ സംബന്ധിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested with chemical drugs
Next Story