Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
മാർലോൺ
തൊടുപുഴ: കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. കുളമാവ് കോച്ചേരിൽ മാർലോൺ മാനുവൽ (30) ആണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുളമാവ് പൊലീസ് സബ് ഇൻസ്പെക്ടർ ടി.ആർ പ്രമോദിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ച നിലയിൽ 130 ഗ്രാം ഉണക്ക കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ചുവെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
അസി. സബ് ഇൻസ്പെക്ടർമാരായ സുധീഷ്, ഷിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ഷെമീർ, നൈനാൻ കെ. സ്കറിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ‘ഓപറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’എന്ന പൊലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

