എട്ട് കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് പിടിയിൽ
text_fieldsകോവളം: എട്ട് കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പാച്ചല്ലൂർ വണ്ടിത്തടം ഹോളിക്രോസ് റോഡിൽ ജെ.ആർ.എസ് ബിൽഡിങ്ങിൽ സൈദലിയാണ് (35) പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ കോവളം ആഴാകുളത്ത് വെച്ച് നെയ്യാറ്റിൻകര റേഞ്ച് എക്സൈസ് സബ് ഇൻസ്പെക്ടർ എൽ.ആർ. അജീഷിന്‍റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് യുവാവ് സഞ്ചരിച്ച വാഹനത്തെ തിരുവനന്തപുരത്തുനിന്ന് പിന്തുടരുകയായിരുന്നു. ഇതു തിരിച്ചറിഞ്ഞ യുവാവ് കോവളം ആഴാകുളത്ത് വെച്ച് വാഹനം ഉപേക്ഷിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും മഫ്തിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഓടിച്ച് പിടികൂടുകയായിരുന്നു.
പ്രിവന്‍റിവ് ഓഫിസർ ലോറൻസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടോണി, അനീഷ്, പ്രസന്നൻ, ഹർഷകുമാർ, സതീഷ്കുമാർ, ബോബിൻ വി. രാജ്, അഖിൽ, ഉമാപതി ഹരികൃഷ്ണൻ, ലിേന്‍റാ രാജ്, ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.