Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

42 ഗ്രാം എം.ഡി.എംഎയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
42 ഗ്രാം എം.ഡി.എംഎയുമായി യുവാവ് പിടിയിൽ
cancel
camera_alt

ഷൈ​ജു

നെയ്യാറ്റിൻകര: 42 ഗ്രാം എം.ഡി.എം.എയുമായി പോത്തൻകോട് സ്വദേശി ഷൈജു (39) എക്സൈസ് സംഘത്തിന്റെ വലയിലായി. ഷുക്കൂർ എന്നയാളുടെ നിർദേശപ്രകാരമാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി സമ്മതിച്ചു. കഴക്കൂട്ടത്തുനിന്ന് വാങ്ങി പാറശ്ശാലയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സിനിമ സ്റ്റൈലിലുള്ള ഇടപാടായിരുന്നു പ്രതികൾ ആസൂത്രണം ചെയ്തത്. ആവശ്യക്കാരന് കൈമാറേണ്ട ബൈക്കിന്റെ നമ്പരും, ഷൈജു ധരിച്ചിരിക്കുന്ന ഷർട്ടിന്റെ നിറവും അടയാളമായി മുൻകൂട്ടി പറഞ്ഞുറപ്പിച്ചിരുന്നു.

ഈ അടയാളങ്ങൾ നോക്കി പാറശ്ശാലയിൽ വെച്ച് മയക്കുമരുന്ന് മറ്റൊരാൾക്ക് കൈമാറാനായിരുന്നു പദ്ധതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ കൃത്യമായ ഇടപെടലിൽ പ്രതി വലയിലാവുകയായിരുന്നു. സംഭവത്തിന് പിന്നിലെ പ്രധാന സൂത്രധാരനായ ഷുക്കൂറിനെക്കുറിച്ചും, മയക്കുമരുന്ന് വാങ്ങാൻ എത്താനിരുന്ന ആളെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തിൽ കരമന കളിക്കാവിള റോഡിൽ പത്താംകല്ലിന് സമീപമാണ് പരിശോധന നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested with 42 grams of MDMA
Next Story