20 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ
text_fieldsകഞ്ചാവുമായി പിടിയിലായവർ
പാറശ്ശാല: കാരോട് ബൈപാസിൽ ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുവന്ന 20 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ സംസ്ഥാന എക്സ്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം പിടികൂടി.
പുഞ്ചക്കരി മുട്ടളക്കുഴി വീട്ടില്‍ ശംഭു (33), പുഞ്ചക്കരി വെട്ടുവിള മേലെ പുത്തന്‍വീട്ടില്‍ അനീഷ് (30), പാച്ചല്ലൂര്‍ മണി മന്ദിരത്തില്‍ മഹേഷ് (25) എന്നിവരാണ് പിടിയിലായത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘവും തിരുവനന്തപുരം സ്പെഷല്‍ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ വിവിധ പ്രദേശ ങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് ബസില്‍ അതിര്‍ത്തിയില്‍ എത്തിച്ച ശേഷം ഓട്ടോറിക്ഷയില്‍ വരവേയാണ് പിടിയിലായത്. എക്സൈസിനെ കണ്ട് ഓട്ടോ മടങ്ങിപ്പോകുവാന്‍ ശ്രമിച്ചപ്പോൾ ഓടിയെത്തി എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
ശംഭു,അനീഷ് എന്നിവര്‍ തിരുവനന്തപുരം സര്‍ക്കിള്‍ ഓഫിസിലെ സിവില്‍ എക്സൈസ് ഓഫിസറായിരുന്ന അല്‍ത്താഫിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

