10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
text_fieldsചങ്ങനാശ്ശേരി: വാഹന പരിശോധനക്കിടെ 10 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. കാവാലം ചെറുകര പനിക്കാത്തറ കിഷോര്‍ മോഹനനാണ് (30) പിടിയിലായത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഹോണ്ട ജാസ് കാറും പിടിച്ചെടുത്തു. തൃശൂര്‍ കൂര്‍ക്കഞ്ചേരി കണ്ണംകുളങ്ങര പെരിയവീട്ടില്‍ അരുണ്‍കുമാര്‍ (30) വാഹനത്തില്‍നിന്ന് ഓടി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് കമീഷണറുടെ സ്ക്വാഡ് അംഗം എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി. പിള്ളക്ക് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ കോട്ടയം എക്സൈസ് എന്‍ഫോഴ്സ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം. സൂരജിെൻറ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാത്രി പരിശോധന നടത്തിയത്. കൂട്ടുപ്രതിയെയും സംഘത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും താമസിയാതെ പിടിയിലാകുമെന്നും എക്സൈസ് പറയുന്നു. കിഷോറിനെ കോടതി റിമാന്‍ഡ് ചെയ്തു.
പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജന്, പ്രിവൻറിവ് ഓഫിസര്‍മാരായ കെ. രാജീവ്, ഫിലിപ്പ് തോമസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അഞ്ജിത്ത് രമേശ്, കെ.എന്‍. സുരേഷ് കുമാര്‍, പ്രവീണ്‍ പി. നായര്‍, ലാലു തങ്കച്ചന്, എം. അസീസ്, കെ. ഷിജു എന്നിവര്‍ പങ്കെടുത്തു.