പീഡനക്കേസിൽ യുവാവ് പിടിയിൽ
text_fieldsഅനന്തു മോഹൻ
തൊടുപുഴ: അധ്യാപികയും മൂന്ന് കുട്ടികളുടെ മാതാവുമായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ കീരികോട് ഓലേടത്ത് വീട്ടിൽ അനന്തു മോഹനെയാണ് (30) തൊടുപുഴ ഡിവൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം. ഉപരിപഠനത്തിന് വിദേശത്ത് പോയി തിരിച്ചെത്തിയ അധ്യാപികയുമായി സൗഹൃദം സ്ഥാപിച്ച പ്രതി കാറിൽവെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. എറണാകുളത്ത് മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന അനന്തുവിനെ ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.