Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലാത്സംഗ കേസിൽ യുവാവ് പിടിയിൽ
text_fieldsbookmark_border
മനു
കൊട്ടിയം: ബലാത്സംഗ കേസിൽ തിരുവനന്തപുരം കഴക്കൂട്ടം പോത്തൻകോട് ചെങ്കോട്ടുകോണം തുണ്ടത്തിൽ മടവൂർപാറ ക്ഷേത്രത്തിന് സമീപം പ്ലാവിള വീട്ടിൽ എസ്. മനു (25) പിടിയിലായി.
പെൺകുട്ടിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി. തുടർന്ന് അടുപ്പത്തിലായ ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി ചികിത്സ തേടിയ ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പോത്തൻകോട് നിന്ന് പിടികൂടിയത്.
കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ജി. നായർ, ഷിഹാസ്, പി.കെ. അഷ്ടമൻ, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ അനീഷ്, പ്രശാന്ത്, ഷൈൻ, ബുഷ്റാ മോൾ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

