Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
pily accused
cancel
camera_alt

പൈലി

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞ് നിർത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ കരുപ്പൂര് പനച്ചമൂട് ചിരതലയ്ക്കൽ കൊല്ലായിക്കോണം പ്രണവത്തിൽ ഉണ്ണി എന്ന പൈലിയെ (39) പൊലീസ് അറസ്റ്റ് ചെയ്​തു.

ഇക്കഴിഞ്ഞ ആറിന് വൈകിട്ട് 3.15 ന് വാണ്ട ഭാഗത്ത് ​വെച്ചാണ്​ സംഭവം. പെൺകുട്ടിയെ മുൻ പരിചയം ഇല്ലാതിരുന്ന പ്രതി ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നു.

നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാറിന്‍റെ നിർദ്ദേശനുസരണം ഇൻസ്‌പെക്ടർ വി. രാജേഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ സുനിൽ ഗോപി, എ.എസ്.ഐമാരായ ആനന്ദ കുട്ടൻ, നൂർ ഉൽ ഹസൻ, എസ്.സി.പി.ഒമാരായ ബിജു, ബിജു ആർ. പ്രസാദ് ആർ.ജെ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്​തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth arrested in pocso case
Next Story