Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വധശ്രമ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
യാസർ അറഫാത്ത്
Listen to this Article
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിൽ രാമനാഥൻ എന്നയാളെ ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ യാസർ അറഫാത്തിനെ (34) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജറാക്കിയതായി പൊലീസ് അറിയിച്ചു.
പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചെട്ടിപ്പടി ബീച്ചിൽനിന്ന് എസ്.ഡി.പി.ഐ പ്രവർത്തകനായ പ്രതിയെ അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബറിലുണ്ടായ സംഭവത്തിന് ശേഷം പ്രതിയായ യാസർ അറഫാത്ത് പല സ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരുകയായിരുന്നെന്നും സംഭവത്തിലുൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

