Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂകാംബിക ക്ഷേത്രത്തിൽ വെച്ച് 12 പവൻ കവർന്ന യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അറസ്റ്റിലായ ബി.ജി. ഗിരീഷ്
മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്സ് കവർന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീർത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി. ഗിരീഷ്(32) ആണ് അറസ്റ്റിലായത്.
സ്വർണ മാലകൾ, സ്വർണ വളകൾ എന്നിങ്ങിനെ 108ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഈമാസം നാലിന് കവർന്നത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പൊലീസ് കള്ളനെ പിടികൂടിയത്. തൊണ്ടിമുതലുകൾ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

