ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsപ്രവീൺ
പാലാ: ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം അയിരനല്ലൂർ സ്വദേശി പ്രവീണാണ് (21) പാലാ പൊലീസിന്റെ പിടിയിലായത്. ചെത്തിമറ്റം ഭാഗത്തുനിന്ന് പാലാ സ്വദേശിയായ മാത്യു പാപ്പച്ചന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. ഇയാളുടെ പരാതിയെ തുടർന്ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണസംഘം യുവാവിനെ നെല്ലിയാനി ബിവറേജ് ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു.
പൊലീസിനെ കണ്ട് ഇയാള് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടി. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ എം.ഡി. അഭിലാഷ്, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഒ മഹേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

