പോക്സോ കേസിൽ യുവാവിനെ ചെന്നൈയിൽനിന്ന് പിടികൂടി
text_fieldsഫാസിൽ
പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവിനെ ചെന്നൈയിൽനിന്ന് പിടികൂടി. കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെ.സി ഹൗസിൽ ഫാസിലാണ് (26) അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർഥിനിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയിൽ കഴിഞ്ഞമാസം 28നാണ് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിയും യുവാവും ചെന്നൈയിലുണ്ടെന്ന് കണ്ടെത്തി അന്വേഷണസംഘം ഇരുവരെയും കൂട്ടിക്കൊണ്ടുവരുകയായിരുന്നു. ചെന്നൈയിൽ ലോഡ്ജുകളിലും വീട്ടിലും പലതവണ യുവാവ് പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തി. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പൊലീസ് ഇൻസ്പെക്ടർ ജോബി ജോൺ, എസ്.ഐമാരായ അനൂപ് ചന്ദ്രൻ, ജ്യോതി സുധാകർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

