Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാര്‍ഥികള്‍ക്ക്...

വിദ്യാര്‍ഥികള്‍ക്ക് നേരെ കത്തിവീശിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
junaidulla
cancel
camera_alt

ജു​നൈ​ദു​ല്ല​

മ​ല​പ്പു​റം: കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് നേ​രെ ക​ത്തി​വീ​ശി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ്​ പി​ടി​യി​ൽ. മേ​ല്‍മു​റി സ്വ​ദേ​ശി ജു​നൈ​ദു​ല്ല​യെ​യാ​ണ് (29)​ മ​ല​പ്പു​റം പൊ​ലീ​സ്​​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്​. ഇ​യാ​ള്‍ക്കെ​തി​രെ കു​ട്ടി​ക​ള്‍ പ​രാ​തി ന​ല്‍കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന​തി​നാ​ല്‍ പൊ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് അ​റ​സ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഗു​ണ്ടാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​താ​യും പൊ​ലീ​സ്​ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മേ​ല്‍മു​റി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ല്‍ ഇ​ട​പെ​ട്ട യു​വാ​വ് ക​ത്തി​യെ​ടു​ത്ത്​ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്.

അ​ര​യി​ല്‍ തി​രു​കി​യ ക​ത്തി പു​റ​ത്തെ​ടു​ത്ത്​ വീ​ശു​ന്ന​തും കൈ​യേ​റ്റം ചെ​യ്യു​ന്ന​തും കൂ​ടി നി​ന്ന​വ​ര്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍ത്തി​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു.

ഒ​ന്നാം വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​യും അ​വ​സാ​ന വ​ര്‍ഷ വി​ദ്യാ​ര്‍ഥി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​മാ​ണ് പു​റ​മെ നി​ന്നു​ള്ള​വ​ര​ട​ക്കം ഇ​ട​പെ​ട്ട്​ സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മ​ച്ച​തി​നു പി​ന്നി​ൽ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രാ​​ണെ​ന്ന ആ​​രോ​പ​ണ​വു​മാ​യി എ​സ്.​എ​ഫ്.​ഐ, ഡി.​വൈ.​എ​ഫ്.​ഐ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​രു​ന്നു. അ​തേ​സ​മ​യം, സം​ഘ​ർ​ഷ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം എ​സ്.​ഡി.​പി.​ഐ​യു​ടെ മേ​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള ശ്ര​മം രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:knifeThreateningarrested
News Summary - Youth arrested for threatening students
Next Story