സ്കൂട്ടറുകള് മോഷ്ടിച്ച യുവാവ് പിടിയിൽ
text_fieldsപെരുമ്പാവൂർ: ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. തണ്ടേക്കാട് കിഴക്കൻ വീട്ടിൽ മുഹമ്മദ് റിസ്വാനാണ് (33) പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിലാണ് പെരുമ്പാവൂർ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇയാൾ സ്കൂട്ടറുകൾ മോഷ്ടിച്ചത്.
പെരുമ്പാവൂർ സെന്റ് മേരീസ് പള്ളി, ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കെ.എസ്.ഇ.ബി ഓഫിസ് പരിസരം എന്നിവിടങ്ങളിൽനിന്നാണ് മോഷണം നടത്തിയത്. സ്കൂട്ടറുകള് പൊലീസ് കണ്ടെടുത്തു.വിൽപന നടത്തി ആര്‍ഭാടജീവിതം നടത്താനാണ് ഇയാള്‍ വാഹനങ്ങള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
എ.എസ്.പി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, എസ്.ഐമാരായ ജോസി എം. ജോണ്സൺ, സാബു കെ. പോള്‍, കെ.എസ്. ബിനോയ്, എസ്.സി.പി.ഒ പി.എ. അബ്ദുല്‍മനാഫ്, സി.പി.ഒമാരായ എം.ബി. സുബൈര്‍, ജിഞ്ചു കെ. മത്തായി, പി.എഫ്. ഷാജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

