Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫിൽ നിന്ന് കൊടുത്തയച്ച സ്വർണവും പണവും തട്ടിയ യുവാവ് പിടിയിൽ

text_fields
bookmark_border
ഗൾഫിൽ നിന്ന് കൊടുത്തയച്ച സ്വർണവും പണവും തട്ടിയ യുവാവ് പിടിയിൽ
cancel

ക​ണ്ണൂ​ര്‍: ഗ​ള്‍ഫി​ല്‍ നി​ന്ന് സു​ഹൃ​ത്ത് കൊ​ടു​ത്ത​യ​ച്ച 200 ഗ്രാം ​സ്വ​ര്‍ണ​വും ര​ണ്ടു ലാ​പ്‌​ടോ​പ്പും ത​ട്ടി​യെ​ടു​ത്ത​യാ​ൾ പി​ടി​യി​ൽ. മു​ഴ​ക്കു​ന്ന് പാ​റ​ക്ക​ണ്ടം പു​തി​യ​വീ​ട്ടി​ല്‍ കെ.​പി. റ​ഹീ​മി​നെ​യാ​ണ് (34) ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ബം​ഗ്‌​ളൂ​രു പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഗ​ള്‍ഫി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന റ​ഹീ​മി​ന്റെ കൈ​വ​ശം​വീ​ട്ടി​ല്‍ ഏ​ല്‍പ്പി​ക്ക​ണ​മെ​ന്നു​പ​റ​ഞ്ഞ് സു​ഹൃ​ത്ത് ഷ​മീം ആ​യി​രു​ന്നു സ്വ​ര്‍ണ​വും ലാ​പ്‌​ടോ​പ്പു​ക​ളും ന​ല്‍കി​യ​ത്.

എ​ന്നാ​ല്‍, ബം​ഗ്‌​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പൊ​ലീ​സ് അ​വ പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന ക​ള്ള​ക്ക​ഥ മെ​ന​ഞ്ഞ് റ​ഹീ​മും സു​ഹൃ​ത്തും ചേ​ര്‍ന്ന് കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ഷ​മീം ബം​ഗ്‌​ളൂ​രു പൊ​ലീ​സി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ത​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടി​ല്ലാ​യെ​ന്ന വി​വ​രം ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ര്‍ന്ന് ഷ​മീം അ​വി​ടെ പ​രാ​തി ന​ല്‍കി.

ബം​ഗ്‌​ളൂ​രു പൊ​ലീ​സ് റ​ഹീ​മി​നെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ടെ നാ​ട്ടി​ലെ​ത്തി​യ ഷ​മീം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​ന് സ​മീ​പം വെ​ച്ച് റ​ഹീ​മി​നെ ക​ണ്ടു​മു​ട്ടി.

ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റം ന​ട​ന്നു. വി​വ​രം അ​റി​ഞ്ഞ് ടൗ​ൺ പൊ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്ത് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ്പോ​ഴാ​ണ് ഷ​മീം സം​ഭ​വം വി​ശ​ദീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ഇ​ൻ​സ്‌​പെ​ക്ട​ർ ബം​ഗ്‌​ളൂ​രു പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ബം​ഗ്‌​ളൂ​രു പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​രി​ലെ​ത്തി റ​ഹീ​മി​നെ അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു​പോ​യി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested for stealing gold and money sent from the Gulf
Next Story