Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂൾ വിദ്യാർഥിനിയെ...

സ്കൂൾ വിദ്യാർഥിനിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
സ്കൂൾ വിദ്യാർഥിനിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
cancel
camera_alt

മനു

ഓച്ചിറ: ട്യൂഷന് പോകവെ പത്താം ക്ലാസ് വിദ്യാർഥിനിയെ നടുറോഡിൽ വെച്ച് അപമാനിച്ച യുവാവിനെ ഓച്ചിറ പൊലീസ് അറസ്റ്റുചെയ്തു. ശാസ്താംകോട്ട തുണ്ടിൽ തെക്കതിൽ മനു (29) ആണ് അറസ്റ്റിലായത്.

ഓച്ചിറ ഞക്കനാൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപം ഒക്ടോബർ 30ന് രാവിലെ 7.30 ഓടെയാണ് സംഭവം.

മാവേലിക്കര ചുനക്കരയിലുള്ള ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്ന പ്രതി പെൺകുട്ടിയുടെ സൈക്കിളിന് കുറകെ ബൈക്കുവെച്ച് തടഞ്ഞ ശേഷം കടന്നുപിടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതി പിടിയിലായത്. ഓച്ചിറ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒമാരായ രഞ്​ജിത്ത്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultochira
News Summary - youth arrested for sexually assaulting school student
Next Story