Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിചയപ്പെട്ടത്​ ഇൻസ്റ്റഗ്രാമിലൂടെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ​ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
febinsha
cancel
camera_alt

ഫെബിൻഷ

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വക്കം ഊപ്പോട് വീട്ടിൽ ഫെബിൻഷാ (19) ആണ് അറസ്റ്റിലായത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു പ്രതി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വർക്കല ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ വി.എസ്. പ്രശാന്ത്, ഗ്രേഡ് എസ്.ഐ. ഷംസുദ്ദീൻ, ഷാനവാസ് എന്നിവർ ചേർന്ന് യുവാവിനെ വർക്കല മൈതാനം ജങ്​ഷനിൽ ​െവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth arrested for raping minor girl met through instagram
Next Story