പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsസാദിഖ്
അരീക്കോട്: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ.
കാവനൂർ സ്വദേശിയായ സാദിഖിനെ (35) ആണ് ഡിവൈ.എസ്.പി കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി പെൺകുട്ടിയോട് പ്രണയമാണെന്ന് പറഞ്ഞ് പിന്നിൽ നടന്നിരുന്നെന്നും എന്നാൽ പെൺകുട്ടി നിരസിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ പ്രതി പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയമെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പ്രതി ബുധനാഴ്ച പിടിയിലായത്. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ വ്യാഴാഴ്ച റിമാൻഡ് ചെയ്തു. അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോൻ, എസ്.ഐ അമ്മദ്, സലേഷ്, അസറുദ്ദീൻ, അനില എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

