Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവും ചാരായവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
vivek
cancel
camera_alt

വി​വേ​കാ​ന​ന്ദ​ൻ

Listen to this Article

പെരിന്തൽമണ്ണ: എക്സൈസ് സംഘം പുലാമന്തോൾ വളപുരം ഭാഗത്തുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടര കി.ഗ്രാം കഞ്ചാവും രണ്ടു ലിറ്റർ ചാരായവുമായി ഒരാളെ പിടികൂടി. പുലാമന്തോൾ വളപുരം വാൽപറമ്പിൽ വിവേകാനന്ദനെ (36) ആണ് പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മുഹമ്മദ്‌ അബ്ദുൽ സലിം അറസ്റ്റ് ചെയ്തത്. വളപുരം, ഓണപ്പുട, പുലാമന്തോൾ, പാലൂർ ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവും വ്യാജ മദ്യവും വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സംഘത്തിലെ മറ്റ് ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested for possession of cannabis and liquor
Next Story