വിദ്യാർഥിനിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsമുഹമ്മദ്
അനീഷ്
പരപ്പനങ്ങാടി: 16 വയസ്സുകാരിയായ വിദ്യാർഥിനിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് മുണ്ടിയൻകാവ് സ്വദേശി മുഹമ്മദ് അനീഷിനെ (20) ആണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. പെൺകുട്ടികളുടെ ഫോൺ നമ്പർ കരസ്ഥമാക്കിയ ശേഷം വിഡിയോ കോൾ ചെയ്ത് പെൺകുട്ടികളുടെ ഫോട്ടോ സ്ക്രീൻ ഷോട്ട് എടുത്ത ശേഷം ആ ഫോട്ടോകൾ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകൾ അയപ്പിക്കുകയാണ് പ്രതിയുടെ രീതി. ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുടെ ഫോട്ടോകൾ ഉള്ളതായി പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി അഡി. എസ്.ഐമാരായ ബാബുരാജ്, രാധാകൃഷ്ണൻ, സി.പി.ഒമാരായ ജിനേഷ്, പ്രശാന്ത്, ദിലീപ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയത്.

