Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിൽ ആഭാസം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിൽ ആഭാസം; യുവാവ് അറസ്റ്റിൽ
cancel

മംഗളൂരു: മടിക്കേരിയിൽ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വനിത ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആഭാസ പ്രകടനം നടത്തിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിഹുദികേരി സ്വദേശിയും ഓട്ടോ റിക്ഷ ഡ്രൈവറുമായ കെ.എൻ. സിജിൽ(25) ആണ് അറസ്റ്റിലായത്.

ഞായറാഴ്ച മദ്യലഹരിയിലാണ് ഇയാൾ ഹോസ്റ്റലിൽ ആഭാസത്തരം കാണിച്ചതത്രെ. ഇതിൽ ക്ഷുഭിതരായ വിദ്യാർഥിനികൾ ഹോസ്റ്റലിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സമരം ചെയ്തിരുന്നു. തുടർന്ന് സിജിലിനെ പിടികൂടുകയായിരുന്നുവെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രമ രാജൻ 'മാധ്യമ'ത്തോട് പറഞ്ഞു.

വാഹനങ്ങളിൽ സഞ്ചരിക്കുന്ന ചിലരുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടാവുന്നതായി ഹോസ്റ്റൽ അന്തേവാസികൾ പരാതിപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മടിക്കേരി സ്വദേശികളായ സി. മനു(27), എസ്. പ്രശാന്ത്(27), കെ. കിരൺ(28) എന്നിവർക്ക് എതിരേയും കേസ് രജിസ്റ്റർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested for entering, misbehaving at Kodagu Medical College girls hostel
Next Story