രണ്ടാനച്ഛനെ വെട്ടി കൊലപ്പെടുത്തൻ ശ്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ
text_fieldsഅജ്മൽ മുഹമ്മദ്
വടക്കാഞ്ചേരി: രണ്ടാനച്ഛനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വളർത്തുമകൻ അറസ്റ്റിൽ. വടക്കാഞ്ചേരി മംഗലത്ത് വാടകക്ക് താമസിക്കുന്ന പീടികയിൽ വീട്ടിൽ ബഷീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബഷീറിന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകൻ തിരുവന്തപുരം വിതുര സ്വദേശി അജ്മൽ മുഹമ്മദിനെ (24) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
അജ്മൽ സ്ഥിരമായി വീട്ടിൽ രാത്രി ഏറെ വൈകി വരുന്നത് ചോദ്യം ചെയ്തതിന് ശനിയാഴ്ച പുലർച്ച 12.30ന് പരസ്പരം തർക്കമുണ്ടാവുകയും അജ്മൽ അടുക്കളയിൽനിന്ന് വെട്ടുകത്തി കൊണ്ടുവന്ന് ബഷീറിനെ തലയിൽ വെട്ടുകയുമായിരുന്നു. വെട്ടുന്നതുകണ്ട് ഭാര്യ തടഞ്ഞതിനാൽ കൂടുതൽ പരിക്കേൽക്കാതെ ബഷീർ രക്ഷപ്പെടുകയായിരുന്നു. അജ്മൽ മുഹമ്മദിന്റെ മാതാവിന്റെ കൈവിരലുകൾക്കും കൈത്തണ്ടയിലും പരിക്കുണ്ട്. വിവരം അറിഞ്ഞയുടൻ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയി. സംഭവശേഷം വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതിയെ വടക്കാഞ്ചേരി പൊലീസ് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

