വീടുകൾ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsനേമം: കല്ലിയൂർ, ഊക്കോട് എന്നിവിടങ്ങളിലെ വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ദേഹോപദ്രവം ഏൽപിക്കുകയും വീട്ടിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി.
പുന്നയ്ക്കാമുഗൾ ആറാമട ഹരി നിവാസിൽ അനന്തുവിനെയാണ് (23) നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 3, 4 തീയതികളിലാണ് ആക്രമണം നടന്നത്. ഊക്കോട് സ്വദേശി ഷാനുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി മാതാവ് ഷാരയെ ആക്രമിക്കുകയും വീട്ടിൽ നാശനഷ്ടങ്ങൾ വരുത്തുകയും ഷാനുവിന്റെ അമ്മൂമ്മയായ വിലാസിനിയുടെ ഊക്കോടുളള വീട്ടിലും അതിക്രമിച്ച് കയറിയ പ്രതി അനന്തു ആക്രമണം നടത്തുകയായിരുന്നു. ഷാനുവിനോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ നേമം എസ്.ഐമാരായ വിപിൻ, ശശികുമാർ, വിജയൻ, എ.എസ്.ഐമാരായ പത്മകുമാർ, അജിത് കുമാർ, സി.പി.ഒമാരായ സാജൻ, ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

