വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
text_fieldsഅഞ്ചാലുംമൂട്: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. കുഴിമതിക്കാട് സ്വദേശി റോഷിത്ത് (27) ആണ് പിടിയിലായത്. തൃക്കടവൂർ കോട്ടക്കകം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒരു വർഷത്തിലേറെയായി ഇയാൾ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തെന്മലയിലെ ലോഡ്ജിൽ ഉൾപ്പെടെ യുവതിയെ എത്തിച്ച് പീഡനം നടത്തിയതായും പൊലീസ് പറഞ്ഞു. യുവാവ് മറ്റൊരു വിവാഹം ചെയ്യാൻ തയാറെടുക്കുന്നതിനിടെയാണ് യുവതി അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയത്.
സി.ഐ ദേവരാജെൻറ നേതൃത്വത്തിൽ എസ്.ഐമാരായ റഹീം, ശ്യാം, ഷബ്ന, എ.എസ്.ഐമാരായ ബാബുക്കുട്ടൻ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.