യുവതിയെ ശല്യംചെയ്ത കേസില് ഒരാൾ പിടിയിൽ
text_fieldsമിഥുന് രാജേഷ്
പത്തനംതിട്ട: റോഡിലൂടെ നടന്നുപോയ യുവതിയെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസില് ഒരാളെ ഏനാത്ത് പൊലീസ് പിടികൂടി.
രണ്ടാം പ്രതി പെരുംതോയിക്കല് താന്നിവിള വീട്ടില് കണ്ണനെന്ന മിഥുന് രാജേഷിനെയാണ് (20) പിടികൂടിയത്. ഒന്നാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.
ഒന്നാംതീയതി കല്ലേറ്റിൽ കൂട്ടുകാരിക്കൊപ്പം നടന്നുപോകുമ്പോള് സ്കൂട്ടറിലെത്തിയ പ്രതികള് പട്ടാഴി സ്വദേശിനിയെ തടഞ്ഞുനിര്ത്തി കൈയേറ്റത്തിന് മുതിരുകയുമായിരുന്നു. സ്ഥലത്തെത്തിയ പരാതിക്കാരിയുടെ സഹോദരനെ ഉപദ്രവിക്കുകയും ചെയ്ത പ്രതികള് സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

