Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യവും ലഹരിവസ്തുക്കളും നൽകി യുവതിയെ കൂട്ടബലാൽസംഗം; ചെയ്ത നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
മദ്യവും ലഹരിവസ്തുക്കളും നൽകി യുവതിയെ കൂട്ടബലാൽസംഗം; ചെയ്ത നാലുപേർ അറസ്റ്റിൽ
cancel
camera_alt

പ്ര​തി​ക​ളെ പേ​രാ​മ്പ്ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ

പേരാമ്പ്ര: മദ്യവും ലഹരിവസ്തുക്കളും നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയൂർ വലിയപറമ്പ് ജാസിഫ്, കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ, നടുവണ്ണൂർ കളയംകുളത്ത് റജീഷ്, നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടിയത്.

യുവതിയെ പലസ്ഥലങ്ങളിലായി കൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിൽ പ്രതിയായ റജീഷ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണ്. കാപ്പ കേസ് നിലനിൽക്കെ പിതാവിനെ മർദിച്ച് പരിക്കേൽപിച്ച കേസിലും പ്രതിയാണ്. കാപ്പാട്, മാങ്കാവ് ആഴ്ചവട്ടം, കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പരാതി രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പ്രതികളെ വലയിലാക്കാൻ പൊലീസിന് സാധിച്ചു. പേരാമ്പ്ര എ.എസ്.പി ആരതിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സി.എം. സുനിൽകുമാർ, എസ്.സി.പി.ഒ ശോഭിത്ത്, സി.പി.ഒ ലിധിൻ, പേരാമ്പ്ര പൊലീസ് സബ് ഇൻസ്‌പെക്ടർ ശിവപ്രസാദ്, ഡ്രൈവർ ബൈജു എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young woman gang-raped after being given alcohol and drugs; four perpetrators arrested
Next Story